അത്രമേൽ പ്രിയമാർന്നൊരാളും വരില്ലിനി വഴി
വീണ്ടും എന്നെ തിരഞ്ഞു കൊണ്ട് മുട്ടി വിളിക്കില്ലിനി
ഈ ജാലക വാതിലും അത്രമേൽ കൊട്ടിയടക്കപ്പെട്ടുപോയതും
കാണണ്ട ഒന്നും ഉരിയാടേണ്ട

പരസ്പരം ഒന്ന് മൗനമായി ഇരിക്കാൻ പോലുമാവാതെയായോ നാം
കാലം കലിയാണെന്ന് ഓർത്തില്ല ഞാൻ
അല്ലാതെ നമ്മൾ ഇങ്ങനെ മാറി നിൽക്കുന്നു.

നിനക്ക് മേൽ എനിക്കെന്റെ വിജയങ്ങൾ ഇല്ല
പരാജിതന്റെ പിൻഗാമിയത്രേ ഈ ഞാനും
നീണ്ട സംവത്സരങ്ങൾ നമുക്കിടയിൽ തന്നില്ല
എന്നിട്ടും നാമെന്തേ ഇങ്ങനെ വഴി പിരിഞ്ഞു നിൽക്കുന്നു

നീ ഇല്ലാതെ ഈ മഴക്ക് പോലും എന്നോട് അനിഷ്ടമാണ്
വസന്തം ഇത്രമേൽ വിരസമായിരുന്നോ
നീ ഇല്ലാത്തയാവുക എന്നാൽ എനിക്കേറ്റവും പ്രിയപ്പെട്ടതില്ലെന്നതാണ്

അത്രമേൽ പ്രിയപ്പെട്ടൊരാളും വരില്ലിനി
അത്രമേൽ ശൂന്യമായി ഞാനും എന്റെ ഹൃദയവും