നിന്റെ മുടിയിഴകളിൽ
എന്റെ വിരലുകൾ ചേർക്കാൻ
ഭാഗ്യം എന്നിലുണ്ടായില്ലല്ലോ…

വിയർപ്പിന്റെ നനുത്ത ചൂടിൽ
നിന്നെ ചേർത്ത് മൂടി
ഉറങ്ങാൻ എനിക്ക് കഴിഞ്ഞില്ല…

നീ പിണങ്ങുമ്പോൾ
എന്റെ കരവലയത്തിൽ
നിന്നെ കൊരുക്കാൻ
എന്തേ എനിക്ക് കഴിഞ്ഞില്ല…

പാതിരാവിലെ നിന്റെ മാറിൽ
തല ചായ്ച്ചുറങ്ങാൻ
എനിക്ക് യോഗമുണ്ടായില്ല…

നിന്റെ ഉദരത്തിൽ
എന്റെ സ്നേഹസ്പർശങ്ങൾ
എന്തുകൊണ്ട് പതിയാതെ പോയി…

നിന്റെ മിഴികളിൽ നിറഞ്ഞ
കാർമേഘത്തിന് തണലാവാൻ
എനിക്കെന്ത് കുറവായിരുന്നു…

ഞാൻ ഇല്ലെന്ന് കേൾക്കുമ്പോൾ
ഓർക്കണം —
എന്റെ വസിയ്യത്ത്…

നിന്റെ മണം മാത്രം
ഇന്നും എന്റെ ചുറ്റും…

ഇനിയും കോടി തവണ കൂടി
നിന്നെ വലയം ചെയ്യാൻ
എനിക്ക് തോന്നുന്നു…

നിന്റെ നെഞ്ചിൽ
മുഖമമർത്തി
ഉറങ്ങാൻ എനിക്ക് ആഗ്രഹം…

ഞാൻ ഇല്ലാതാകുന്ന നിമിഷം മുതൽ
ഇതാണ്
എന്റെ അവസാന വസിയ്യത്ത്…