എനിക്ക് ഇഷ്ടമുള്ളത് പഠിക്കാൻ ഞാൻ ശ്രമിച്ചപ്പോൾ
എന്നെ കൊണ്ടൊന്നും അതിന് പറ്റില്ലെന്ന് അവർ പറഞ്ഞു
പിന്നീട് ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യാൻ തീരുമാനിച്ചപ്പോൾ
എന്നെ കൊണ്ടൊന്നും അതിന് കഴിയില്ലെന്ന് അവർ പറഞ്ഞു
പിന്നീട് ഞാൻ സ്വന്തമായി ഒരു കച്ചവടം തുടങ്ങി പരാജിതനായപ്പോൾ
അവർ വീണ്ടും പറഞ്ഞു എന്നെ കൊണ്ടൊന്നിനും കഴിയില്ലെന്ന്
അതെ, എന്നെ കൊണ്ടൊന്നിനും കഴിയില്ല
നിന്നെ മറക്കാനും
നിന്റെ ഓർമ്മകളെ മറവിയുടെ ശവകുടീരത്തിൽ അടക്കം ചെയ്യാനും കഴിയില്ലെന്ന്
ഇതിൽ കൂടുതൽ ഞാൻ എങ്ങനെ നിന്നെ ബോധ്യപ്പെടുത്തും?
ഹാ… എന്നെ കൊണ്ട് ഒന്നിനും കഴിയില്ല