ഒരിക്കൽ നീ എന്നോട് ചോദിച്ചു,
“നിനക്കായി അവളെ ഉപേക്ഷിക്കുമോ?”
ഞാൻ ഭാവമാറ്റമില്ലാതെ പറഞ്ഞു—
ഒരിക്കലും ഇല്ല,
ഒരിക്കലും ഇല്ല.

അത് നിന്നിൽ അസ്വസ്ഥതയായി പടർന്നു,
നിന്റെ ഹൃദയം കീറിപ്പോയതുപോലെ നീ പറഞ്ഞു.
പിന്നെ നീ മൗനമായി
എന്നിൽ നിന്ന് മാറി നടന്നു.

നീ ഓർക്കുന്നില്ലേ—
നീ എന്നെ സ്നേഹിച്ചിരുന്നത്?
ആരാണ് എന്നെ
നിഷ്കളങ്കമായി പ്രണയിക്കാൻ പഠിപ്പിച്ചത്?
ആരാണ് എന്നിലെ
അനാഥത്വത്തിന് അർത്ഥം നൽകിയതും,
എന്നെ പൂർണ്ണനാക്കിയതും?

എനിക്ക് നീ അത്രമേൽ സത്യമായിരുന്നു.
പക്ഷേ എങ്ങനെ ഞാൻ മറക്കും?
ഞാൻ ഇന്നും ഞാൻ തന്നെയാണ്—
നീ ഒരിക്കൽ നൽകിയ
ആ ഇമ്പമുള്ള പ്രണയത്തിന്റെ
തുടിപ്പുകൾ കൊണ്ടാണ്.